Thursday, May 2, 2024
keralaNews

കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെ ” ആഞ്ഞിലി മരം ” ഉണങ്ങി. 

എരുമേലി:ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന ഇടത്താവളമായ കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള  ആഞ്ഞിലി മരം ഉണങ്ങി. കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികൾ മരത്തിന്റെ ചുവടുഭാഗം വൃത്തിയാക്കുന്നതിനിടെയാണ് മരം ഉണങ്ങി ചാഞ്ഞു നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്നും ക്ഷേത്ര കമ്മറ്റി സെക്രട്ടറി സുനീഷ് പറഞ്ഞു.
ശ്രീ അയ്യപ്പൻ മഹിഷിയെ നിഗ്രഹിക്കുന്നതിനായി അയ്യപ്പനെ അനുഗ്രഹിക്കാനും , മഹിഷി നിഗ്രഹത്തിന് നേരിൽ ദർശിക്കാനുമായി വന്ന ശ്രീപരമേശ്വരൻ  തന്റെ വാഹനമായ കാളയെ ഇവിടെത്തെ ആഞ്ഞിലി മരത്തിൽ ബന്ധിച്ചതായുമുള്ള വിശ്വാസത്തിലാണ് ആഞ്ഞിലി മരം വിശ്വാസികൾ സംരക്ഷിക്കുകയായിരുന്നു. പിന്നീട് വനമേഖലയിലെ ഈ സ്ഥലം കാളകെട്ടിയായി  അറിയപ്പെടുകയായിരുന്നു. തുടർന്ന് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളിൽ കാളകെട്ടിയും ക്ഷേത്രവുമെല്ലാം  ലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകരുടെ  പ്രധാന ഇടത്താവമായി മാറുകയും ചെയ്തു.എന്നാൽ എല്ലാ വൃക്ഷങ്ങളും പച്ചപിടിക്കുന്ന  ഈ മഴക്കാലത്തും വനത്തിലെ ആഞ്ഞിലി മരം മാത്രം ഉണങ്ങിയതിൽ ആശങ്കയിലാണ് ജനങ്ങൾ.