Friday, May 17, 2024
EntertainmentkeralaNews

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇയുടെ ഗോള്‍ഡന്‍ വിസ.

മലയാളത്തിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇയുടെ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.10 വര്‍ഷത്തെ കാലാവധിയുള്ളതാണ് യു എ ഇ ഗോള്‍ഡന്‍ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് യു എ ഇയുടെ ഗോള്‍ഡന്‍ വിസ കിട്ടുന്നത്. ഇരുവരും മലയാള സിനിമകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്.