Monday, April 29, 2024
keralaNews

എരുമേലിയിൽ മരം വീണ് വീടിൻ്റെ  മേൽക്കൂര തകർന്നു 

എരുമേലി: അയൽവാസിയുടെ പറമ്പിലെ തേക്ക് മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. എരുമേലി വാഴക്കാല ചെറുതുരുത്തിയിൽ രഞ്ജിത്തിൻ്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടം  ഒഴിവായി. വീടിന് അപകടമായി നിന്നിരുന്ന മരം മുറിച്ചു മാറ്റാൻ പലതവണ കുടുംബം ആവശ്യപ്പെട്ടുവെങ്കിൽ  മരം മുറിച്ചു മാറ്റാനും ഉടമ  തയ്യാറാകുന്നില്ലെ
ന്നും വീട്ടുകാർ പറയുന്നു.
മക്കളുടെ സ്കൂൾ പുസ്തകങ്ങളും വീട്ട് ഉപകരണങ്ങളും മഴയിൽ നശിച്ചു.
രഞ്ജിത് ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്താണെന്നും ഇപ്പോൾ ഹിമയും മക്കളും കുടുംബ വീട്ടിലാണ്    താമസിക്കുന്നത് .