Tuesday, May 14, 2024
educationkeralaNewspolitics

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ കെടിയു വിസി ഡോ. എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ചത്. സിസക്ക് പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം.ജോയിന്റ് ഡയറക്ടര്‍ ആയിരിക്കെയായിരുന്നു ഗവര്‍ണര്‍ സിസ തോമസിനെ കെടിയു വിസിയാക്കിയത്. സിസ തോമസിനെതിരായ നടപടി വിസി നിയമനത്തെ ബാധിക്കില്ലെങ്കിലും സര്‍ക്കാര്‍ പോരിന് തന്നെയാണ്. സുപ്രീംകോടതി വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ രാജശ്രീക്ക് ഇത് വരെ നിയമനം നല്‍കിയിരുന്നില്ല.