Wednesday, May 15, 2024
keralaNewsObituary

കാപ്പ കേസ് പ്രതിയെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വെട്ടിക്കൊന്നു

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിര്‍മ്മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പനിക്കുള്ളിലാണ് ഇന്ന് രാവിലെ അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. കാപ്പ കേസില്‍ അറസ്റ്റിലായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട ഡി.വൈ.എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.