Sunday, May 5, 2024
keralaNews

കാഞ്ഞിരപ്പള്ളിയിൽ ജ്വല്ലറിയിൽ കവർച്ച ; നാല് കിലോ സ്വർണം കവർന്നു

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കടയിൽ ഡിസ്പ്ലയിൽ
വച്ചിരുന്ന സ്വർണ്ണമാണ് കവർന്നത് . കൂടാതെ രണ്ട് കിലോ
വെള്ളിയും കവർന്നിട്ടുണ്ട്. കടയുടെ പിൻ ഭാഗത്തുള്ള ഭിത്തി തുരന്നാണ്
മോഷണം നടന്നിരിക്കുന്നത് , കഴിഞ്ഞ ശനി , ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക് ഡൗണായതിനാൽ ഈ ദിവസങ്ങളിലായിരിക്കും കവർച്ച നടന്നതെന്നും   പോലീസ് കരുതുന്നു .
സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട് .  ഡോഗ് സ്ക്വാഡും , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി  പോലീസ് അന്വേഷണം ആരംഭിച്ചു.