Sunday, May 5, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ യുവാക്കളുടെ പക്കല്‍ നിന്നും 24.6 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന റെയ്ഡില്‍ യുവാക്കളുടെ പക്കല്‍ നിന്നും 24.6 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്നാണ് പത്തു കൂടുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തു.ആലപ്പുഴ നെടുമുടി സ്വദേശിയായ വിനോദ് ഔസേഫ് (28), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജെബി ഗെയിംസ് 30 എന്നിവരെയാണ് പിടികൂടിയത്.കാഞ്ഞിരപ്പള്ളി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത് .കമ്പത്തു നിന്നും ബസ് മാര്‍ഗം കഞ്ചാവും ഓയിലും ആലപ്പുഴയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി.കഞ്ചാവിന്റെ സ്ഥിരം കാരിയര്‍മാരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്്.വിപണിയില്‍ ലക്ഷക്കണിക്കിന് രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത സാധനങ്ങള്‍.