Wednesday, May 8, 2024
keralaNews

കള്ളക്കടത്ത് ,ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ വേണ്ട:  സി.പി.എം

അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷന്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ഇവരുമായി ബന്ധം സ്ഥാപിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അര്‍ജ്ജുന്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചത്. പാര്‍ട്ടിക്കാര്‍ എന്ന വ്യാജേനെയാണ് സൈബറിടങ്ങളില്‍ കള്ളക്കടത്തുകാരുടെ പ്രവര്‍ത്തനം.

അതേസമയം കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കിയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്. നാല് വര്‍ഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി. അഴീക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിര്‍ത്തിയെങ്കിലും പാര്‍ട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.