Friday, May 17, 2024
keralaNews

ഇടുക്കിയില്‍ ആനക്കൊമ്പുമായി രണ്ട് പേര്‍ പിടിയില്‍

ഇടുക്കി പരുന്തുംപാറയില്‍ ആനക്കൊമ്പുമായി രണ്ട് പേര്‍ പിടിയില്‍. വിതുര സ്വദേശി ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് ആനക്കൊമ്പുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.