Monday, April 29, 2024
keralaNews

കരുനാഗപ്പള്ളിയില്‍ കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു.

കരുനാഗപ്പള്ളിയില്‍ കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാത്തുരുത്ത് തെക്കേ തുപ്പാശ്ശേരില്‍ ബിന്‍സി(36)യാണു മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഭര്‍ത്താവ് മണികണ്ഠനെ പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ഭാഗത്തു വച്ചാണു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.കുത്തേറ്റു വീണ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവാഹശേഷം കുറെ വര്‍ഷം ഇവര്‍ പിണങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് വീണ്ടും ഒന്നിച്ചതായിരുന്നു.ഇന്നലെ ബിന്‍സിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും പറയുന്നു. സാമ്പത്തിക ബാധ്യതകളാണു വഴക്കിനു കാരണമെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. മക്കള്‍: മഹാദേവന്‍, മേഘനാഥന്‍.