Thursday, May 2, 2024
keralaNews

കരിമ്പനക്കുളത്ത്  കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. 

മണിമല :മണിമല കരിമ്പനക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.  ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച വെച്ചുച്ചിറ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണിമല – പ്ലാച്ചേരി ഭാഗങ്ങളിലേക്ക്  പോകുന്ന കാറുകളാണ് കൂട്ടിയിടിച്ചത്, ഇവിടെ  സ്ഥിരമായി അപകടം ഉണ്ടാകുകയാണെന്നും  സുരക്ഷ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മണിമല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .