Friday, April 19, 2024
Local NewsNewspolitics

നിര്‍ധന കിടപ്പുരോഗികള്‍ക്ക് കാരുണ്യസ്പര്‍ശവുമായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

പൂഞ്ഞാര്‍: നിയോജക മണ്ഡലത്തിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ‘കാരുണ്യസ്പര്‍ശ’വുമായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.
എം.എല്‍.എ നേതൃത്വം നല്‍കുന്ന സന്നദ്ധ സേവന സംഘടനയായ എം.എല്‍.എ സര്‍വിസ് ആര്‍മിയുടെ നേതൃത്വത്തില്‍ വിവിധ സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 100 കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘കാരുണ്യസ്പര്‍ശം പൂഞ്ഞാര്‍ 2022’.                                                  നിയോജക മണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു പാലിയേറ്റീവ് കെയര്‍ മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തിലെയും 10 രോഗികള്‍ക്ക് വീതം നൂറു പേര്‍ക്കാണ് ധനസഹായം നല്‍കുക.
2022 ലെ പദ്ധതിപ്രകാരമുള്ള ധനസഹായവിതരണം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ആദ്യതവണ ധനസഹായം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ 100 ഭവനങ്ങളിലും നേരിട്ടെത്തി വിതരണം ചെയ്യുന്നതിനാണ് എം.എല്‍.എ സര്‍വിസ് ആര്‍മി പ്രവര്‍ത്തകര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.                                                                                                                     പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കും എം.എല്‍.എ നേരിട്ട് വീടുകളിലെത്തി തുക കൈമാറി. തുടര്‍ന്ന് മറ്റു പഞ്ചായത്തുകളിലും ഈ മാസം തന്നെ ആദ്യഗഡു വിതരണം നടത്തും. തുടര്‍ന്ന് പതിനൊന്നു മാസക്കാലം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ പ്രകാരം നല്‍കും.യശശരീരനായ കെ എം മാണി സാറിന്റെ ഓര്‍മ്മയ്ക്ക് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും എംഎല്‍എ അറിയിച്ചു.                                                ആദ്യഗഡു വിതരണത്തിന് എംഎല്‍എ യോടൊപ്പം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു അത്യാലില്‍, വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ കുട്ടപ്പന്‍, നിഷ സാനു, ബീനാ മധുമോഹന്‍, രാജമ്മ ഗോപിനാഥ്, കേരള കോണ്‍ഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചന്‍ വാണിയപ്പുര, സിപിഐ (എം) ലോക്കല്‍ കമ്മറ്റി സെക്രട്ടറി സിജു സി.എസ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജി സി. എസ്, കേരള കോണ്‍ഗ്രസ് (എം)സംസ്ഥാന കമ്മിറ്റി അംഗവും, കാരുണ്യ സ്പര്‍ശം പദ്ധതി കോര്‍ഡിനേറ്ററുമായ ജാന്‍സ് വയലിക്കുന്നേല്‍,                                                                                    പൊതുപ്രവര്‍ത്തകരായ വിനോദ് കൈപ്പള്ളി, ജയന്‍ എ.സി, സണ്ണി വാവലാങ്കല്‍, ആന്റണി അറയ്ക്കപ്പറമ്പില്‍, ജോസ് കോലോത്ത്, ബെന്നി കുളത്തിനാല്‍, റോയി വിളക്കുന്നേല്‍, ജെയിംസ് മാറാമറ്റം, ജെസ്റ്റിന്‍ കുന്നുംപുറം, അലന്‍ വാണിയപ്പുര, ജോര്‍ജ്ജുകുട്ടി കുഴിവേലിപ്പറമ്പില്‍ മുതലായവരും പങ്കെടുത്തു.