Wednesday, May 15, 2024
Local NewsNews

18 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഗാ വാക്സിനേഷന്‍ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രി

കാഞ്ഞിരപ്പളളി: ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്തവര്‍ക്കും, നിലവില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കുമായി മെഗാ വാക്സിനേഷന്‍ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രി.                                                                      തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 02.30 വരെ മേരീക്വീന്‍സ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വാക്സിനേഷന്‍ പോയിന്റില്‍ കോവീഷീല്‍ഡ് വാക്സിന്‍ ലഭ്യമാകും.മുതിര്‍ന്ന പൗരന്മാര്‍ക്കും, കിടപ്പു രോഗികള്‍ക്കും ക്യാമ്പില്‍ പ്രത്യേക പരിഗണന ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പംസുഗമയായ സേവനത്തിനു 91882 28226 എന്ന നമ്പറില്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല രീംശി.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയും വാക്സിന്‍ സ്ലോട്ട് / ബുക്കിംഗ് (പിന്‍ കോഡ്: 686518) നടത്താവുന്നതാണെന്നും ആശൂപത്രി അധികൃതര്‍ അറിയിച്ചു.