Friday, March 29, 2024
keralaNews

റാന്നിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം.

പത്തനംതിട്ട :റാന്നിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. റിന്‍സിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണ കാരണം എഴുതിയിരുന്നില്ല. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
ഐത്തല മീന്‍മുട്ടി സ്വദേശി റിന്‍സിയെയും മകള്‍ ഒന്നര വയസ്സുകാരി അല്‍ഹാനയെയുമാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിന്‍സിയും അല്‍ഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഇരുവരെയും വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ബന്ധുക്കള്‍ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.