Wednesday, May 15, 2024
keralaNewspolitics

കത്തെഴുതി വെച്ചിട്ടു പോയ അഞ്ജലിയെ കണ്ടെത്തി

വിവാഹ തലേന്ന് കാമുകനൊപ്പം കത്തെഴുതി വെച്ച് നാടുവിട്ട പെണ്‍കുട്ടിയെകണ്ടെത്തി .ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അഞ്ജലി പെണ്‍കുട്ടി നാടുവിട്ടത്. ഇക്കയ്ക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടാണ് പെണ്‍കുട്ടി നാടുവിട്ടത്. ഏകദേശം ഒന്നര മാസത്തിനു ശേഷം പോലീസ് വളരെയേറെ പരിശ്രമിച്ചു പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായ രംഗാറെഡ്ഢി ജില്ലയിലെ മണികൊണ്ട എന്ന സ്ഥലത്തു നിന്നാണ് അഞ്ജലിയെ ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്.                                                                                             തെലങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലങ്കാനയില്‍ വഴിയോരങ്ങളില്‍ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസിലെ പെണ്‍കുട്ടി ഹുദയിലെ ലോഡ്ജില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന് നേതൃത്വത്തിലായിരുന്നു അന്വേഷണം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കേസിന്റെ പുരോഗതിക്ക് സഹായകമായി.