Wednesday, May 15, 2024
keralaNews

ലോകത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു.

ലോകത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഷെന്‍ജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച്10എന്‍3 വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യ സമിതി പറഞ്ഞു.തീവ്രതയും വ്യാപന ശേഷിയും കുറഞ്ഞ വൈറസാണ് എച്ച്10എന്‍3. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയും കുറവാണ്. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി വ്യക്തമാക്കി.ഏപ്രില്‍ 28 മുതലാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഒരു മാസക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.