Friday, May 17, 2024
indiaNewsObituary

രമണ്‍ കശ്യാപിന്റെ കൊലപാതകം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു

                                       കൊച്ചി: ഉത്തര്‍പ്രദേശ് ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യാപ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് നടന്നിട്ടുള്ളത്. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിന് നല്‍കിയയാണ് രമണ്‍ കശ്യാപ് വിടവാങ്ങിയത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും യൂണിയന്‍ പ്രസ്താവിച്ചു.