Sunday, May 5, 2024
keralaNewsObituary

കണ്ണൂരില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപം മിനി ലോറിയും – ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവില്‍ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മനാഫിനെയും ലത്തീഫിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.