Sunday, May 19, 2024
Local NewsNews

എരുത്വാപ്പുഴ – കണമല സമാന്തര പാത; ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കും ശുഭേഷ് സുധാകരന്‍

എരുമേലി: ശബരിമല തീര്‍ഥാടന പാതയായ എരുമേലി – പമ്പ റോഡില്‍ കണമല അട്ടിവളവ് ഭാഗത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മ്മിച്ച എരുത്വാപ്പുഴ – കണമല സമാന്തര പാത ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശുഭേഷ് സുധാകരന്‍ പറഞ്ഞു. പെതുപ്രവര്‍ത്തകനായ ബിനു നിരപ്പേല്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് തകര്‍ന്ന പാത സന്ദര്‍ശിച്ചത്,
2014-ല്‍ സംസ്ഥാന ഗവണ്‍മെന്റ് 7 കോടിയോളം രൂപ മുടക്കി എരുത്വാപ്പുഴ – കണമല സമാന്തര പാത നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ പാതയുടെ ഒരു ഭാഗം ഒലിച്ചു പോവുകയായിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിരുന്നു . പൊതുമരാത്ത് ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് എസ്റ്റിമേറ്റ് എടുത്ത് സംസ്ഥാന സര്‍ക്കാരില്‍ ഈ ശബരിമല സമാന്തര പാത ഗതാഗതയോഗ്യമാക്കുവാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുമെന്നും പറഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, കണമല വാര്‍ഡ് മെമ്പര്‍ ജിന്‍സി തോമാച്ചന്‍ പതുപ്പള്ളി. ഷിജോ മോന്‍ ചെറുവാഴക്കുന്നേല്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.