Tuesday, May 14, 2024
keralaNews

പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്ആര്‍ടിസി

ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്ആര്‍ടിസി.ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി ആര്‍ ശ്രീജേഷിന്റെ നേട്ടങ്ങള്‍ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിന്റെ നേട്ടങ്ങളും ആക്ഷന്‍ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് നഗരത്തില്‍ സര്‍വ്വീസ് നടത്തും. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ‘ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം ‘ എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.