Sunday, May 12, 2024
keralaNews

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17 മുതല്‍, മോഡല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നു മുതല്‍

ഇത്തവണത്ത എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 17-ന് ആരംഭിച്ച്‌ 30-ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിച്ച്‌ അഞ്ചിന് അവസാനിക്കും.

വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍

മാര്‍ച്ച്‌ 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച്‌ 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാര്‍ച്ച്‌ 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച്‌ 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച്‌ 23 :1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച്‌ 25 : 1.40 – 3.30 ഊര്‍ജതന്ത്രം.
മാര്‍ച്ച്‌ 26 : 2.40 -4.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച്‌ 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച്‌ 30 :1.40 മുതല്‍ 3.30 രസതന്ത്രം.

മോഡല്‍ പരീക്ഷ ടൈംടേബിള്‍

മാര്‍ച്ച്‌ ഒന്ന് : രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ.
മാര്‍ച്ച്‌ രണ്ട് : 9.40 – 12.30 രണ്ടാം ഭാ?ഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച്‌ മൂന്ന് : 9.40 -ഉച്ചയ്ക്ക് 12.30 – സോഷ്യല്‍ സയന്‍സ്, 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച്‌ നാല് : 9.40 -11.30 ഊര്‍ജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം.
മാര്‍ച്ച്‌ അഞ്ച് : രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം.