Monday, May 13, 2024
keralaNews

വയനാട് കുറുക്കന്‍മൂലയില്‍ ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തെരച്ചിലിന് കുങ്കി ആനകളെ എത്തിക്കാന്‍ തീരുമാനം

വയനാട്:വയനാട് കുറുക്കന്‍മൂലയില്‍ ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തെരച്ചിലിന് കുങ്കി ആനകളെ എത്തിക്കാന്‍ തീരുമാനം . മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകള്‍ കുറുക്കന്മൂലയിലേക്ക് തിരിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോ?ഗിച്ചും കടുവയ്ക്കായി നിരീക്ഷണം നടത്താനാണ് തീരുമാനം.

സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കും

കടുവാപ്പേടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. പാല്‍ പത്ര വിതരണ സമയത്തും പൊലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കന്‍മൂലയില്‍ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങള്‍ വെട്ടിതെളിക്കാന്‍ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനാജ്ഞ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി അറിയിച്ചു.

ഭീതിയില്‍ കുറുക്കന്‍മൂല

മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ നേര്‍ ചിത്രമാവുകയാണ് കുറുക്കന്‍മൂല. പകല്‍ സമയത്ത് ഒളിച്ചിരുന്ന് രാത്രി വേട്ടയ്ക്കിറങ്ങുന്ന കടുവ കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടമായിരിക്കുകയാണ്. 16 ദിവസത്തിനിടെ 15 വളര്‍ത്തു മൃഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്. രണ്ടു കന്നുകാലികള്‍ക്ക് പരിക്കേറ്റു. നിലവില്‍ മാനന്തവാടി ന?ഗരസഭയിലെ നാല് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.നോര്‍ത്ത് സൗത്ത് വയനാട് ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ വനം വകുപ്പും വന്‍ പോലീസ് സന്നാഹവും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മയക്കുവെടി വെക്കാനുള്ള പ്രത്യേക സംഘവും സ്ഥലത്തുണ്ട്. 5 കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.