Sunday, April 28, 2024
educationkeralaNews

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയ ശതമാനം 99.47%

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയ ശതമാനം 99.47%. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ ഫലം പരിശോധിക്കാവുന്നതാണ്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭ്യമാകും.

https:// keralapareekshabhavan.in
https:// sslcexam.kerala.gov.in
www. results.kite.kerala.gov.in
https:// results.kerala.nic.in
https://www.prd.kerala.gov.in
https://www.sietkerala.gov.in

എസ് എസ് എല്‍ സി (എച്ച്.ഐ) റിസള്‍ട് https:// sslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച്.ഐ) റിസള്‍ട് https:// thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട് https:// thslcexam.kerala. gov.in ലും എ എച്ച് എസ് എല്‍ സി റിസള്‍ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.

എസ് എസ് എല്‍ സി ഫലം ഓണ്‍ലൈനായി എങ്ങനെ അറിയാം?

മേല്‍പറഞ്ഞ ഏതെങ്കിലും അഡ്രസ് ബ്രൗസറില്‍ ടൈപ് ചെയ്താല്‍ വെബ്‌സൈറ്റ് കാണാന്‍ കഴിയും. അവിടെ, സ്‌ക്രീനിന്റെ വലതു വശത്ത് കാണുന്ന കാണുന്ന ബോക്സില്‍ സ്‌കൂള്‍, സ്‌കൂള്‍ കോഡ് ഉള്‍പെടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ റിസള്‍ട് അറിയാന്‍ കഴിയും.