Tuesday, May 14, 2024
indiaNewspolitics

മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വധിക്കാന്‍ ബിജെപി ശ്രമം ആരോപണവുമായി കോണ്‍ഗ്രസ്

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ രേഖ ഇതിന് തെളിവായി കോണ്‍ഗ്രസ് പുറത്ത് വിട്ടു.ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍ റാത്തോഡിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കുറിച്ച് വളരെ മോശം ഭാഷയില്‍ സംസാരിക്കുന്നതും കേള്‍ക്കാം.