Wednesday, May 1, 2024
keralaLocal NewsNews

കണമലയിൽ കാട്ടുപോത്ത് ആക്രമണം: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലി: കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് .കണമല പുറത്തേൽ ചാക്കോച്ചൻ മരിച്ചത്.ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയിൽ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഏഴുമണിയോടെ കണമല അട്ടിവളവിൽ സമീപത്തുള്ള പറമ്പിൽ വച്ച് രണ്ടുപേരെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ടു പോയ രണ്ട് പേരേയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,വാർഡംഗം മറിയാമ്മ ജോസഫ് എന്നിരും – വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.