Sunday, May 5, 2024
keralaNews

കട്ടപ്പന ഉ​പ്പു​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ.

കട്ടപ്പന  ഉ​പ്പു​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ. ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ളെ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ്ര​തി​ഭാ​സ​​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം തി​ങ്ക​ളാ​ഴ്​​ച സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.ഉ​പ്പു​ത​റ വ​ള​കോ​ട് പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ല്‍ സെ​ല്‍​വ​രാ​ജി​െന്‍റ​യും സു​രേ​ഷി​െന്‍റ​യും വീ​ടു​ക​ള്‍​ക്ക്​ മു​ക​ളി​ലാ​ണ് ക​ല്ലു​ക​ള്‍ മ​ഴ​പോ​ലെ വീ​ഴു​ന്ന​ത്. മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്‌​ബ​സ്​​റ്റോ​സ് ഷീ​റ്റു​ക​ള്‍ പൊ​ട്ടി. മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ചെ​റി​യ തോ​തി​ല്‍ ക​ല്ലു​ക​ള്‍ വീ​ഴാ​ന്‍ തു​ട​ങ്ങി​യ​ത്. ആ​ദ്യം രാ​ത്രി​യാ​ണ് ക​ല്ലു​ക​ള്‍ വീ​ണി​രു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ല്ലു​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​രു​വീ​ട്ടു​കാ​രും വാ​ഗ​മ​ണ്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ക​ല്ലു​ക​ള്‍ വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ വീ​ട്ടു​കാ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​മാ​യി. ര​ണ്ടു​ വീ​ടു​ക​ളി​ലു​മാ​യി വ​യോ​ധി​ക​ര്‍​ക്ക്​ പു​റ​മെ ആ​റ്​ കു​ട്ടി​ക​ളു​മു​ണ്ട്. ക​ല്ല് വീ​ഴു​ന്ന​തി​നാ​ല്‍ കു​ഞ്ഞു​ങ്ങ​ളെ വീ​ടി​ന് പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍. വീ​ടു​ക​ള്‍ ഇ​രി​ക്കു​ന്ന ഭൂ​മി​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​യു​ക​യും ഒ​രു വീ​ടി​െന്‍റ ചു​വ​രു​ക​ള്‍​ക്ക് വി​ള്ള​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഏ​തെ​ങ്കി​ലും കാ​ന്തി​ക പ്ര​തി​ഭാ​സ​മാ​കാം ക​ല്ലു മ​ഴ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തേ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​നാ​ണ് ഭൗ​മ​ശാ​സ്ത്ര സം​ഘം തി​ങ്ക​ളാ​ഴ്​​ച സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.