Wednesday, May 8, 2024
keralaNews

കടനാട് സേവാഭാരതി  സേവാ വാഹനം നാടിന് സമർപ്പിച്ചു. 

കടനാട്. സേവാഭാരതി കടനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കായി തയ്യാറാക്കിയ സേവാ വാഹനം നാടിന് സമർപ്പിച്ചു. കൊല്ലപ്പിള്ളിയിൽ നടന്ന ചടങ്ങിൽ ഡോ. എൻ.കെ മഹാദേവൻ ളാലം ഹെൽത്ത് സൂപ്പർവൈസർ കെ.എൻ രഘുവിന് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ശ്രീ ബാബു കുറ്റ്യാത്ത് മുഖ്യാഥിതിയായി. ശ്രീ ബിജു കൊല്ലപ്പിള്ളി സേവാ സന്ദേശം നൽകി. സേവാഭാരതി കടനാട് പഞ്ചായത്ത് സമിതി പ്രവർത്തകരായ സികെ അശോക് കുമാർ, ശ്രീ റ്റി.ജി രഞ്ജിത്, ശ്രീ സാംകുമാർ, ശ്രീ എം.ജി.സുരേഷ്ശ്രീ സുധീഷ് നെല്ലിക്കൽ, ശ്രീ ഭൃഗു ദാമോദരൻ എന്നിവർ നേതൃത്വം നൽകി.