Tuesday, May 14, 2024
keralaNewspolitics

റാന്നിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല..

റാന്നി സീറ്റിനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം കെ.അനന്ദഗോപന്‍. കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും അനുഭാവികള്‍ പറയുന്നത് സ്വന്തം നിലയിലുള്ള അഭിപ്രായമാണെന്നും അനന്ദഗോപന്‍ വ്യക്തമാക്കി.ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ റാന്നി സീറ്റിനെ ചൊല്ലി വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.അനന്ദഗോപന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.