Friday, May 3, 2024
EntertainmentindiaNewsworld

ഓസ്‌കറില്‍ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ.

ഓസ്‌കര്‍ വേദിയില്‍ നിന്നും ഏഷ്യന്‍ സിനിമാ ലോകത്തിന് ആദരം. 93-ാം ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. സംവിധായികയ്ക്കുള്ള പുരസ്‌കാരം എറ്റേര്‍ണല്‍സ് എന്ന അമേരിക്കന്‍ സിനിമയ്ക്കായാണ് ക്ലോവി ഷാവൂ നേടിയത്. കഥ എഴുതിയതും ക്ലോവി ഷാവൂ തന്നെയാണ് . ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ വനിത എന്ന പ്രത്യേകതയും ഷാവൂ സ്വന്തമാക്കി. ഇവര്‍ക്കൊപ്പം കൊറിയന്‍ സിനിമയായ മിനാരിയിലെ അഭിനയത്തിന് യൂന്‍ യോ ജൂംങ്ങും പുരസ്‌കാരം നേടി .

നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയ് മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നൊമാഡ്‌ലാന്‍ഡ് നേടി. ആന്തണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ഫാദര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഫ്രാന്‍സെസ് സമക്‌ഡോര്‍മന്‍ഡ് ആണ് മികച്ച നടി. ചിത്രം നൊമാഡ്‌ലാന്‍ഡ്. ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്‌കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമന്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാള്‍ ഫെന്നെല്‍ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍). മികച്ച ഛായാഗ്രഹണം: എറിക് മെസേര്‍ഷ്മിറ്റ് (ചിത്രം: മാന്‍ക്).