Monday, April 29, 2024
keralaLocal NewsNews

എരുമേലിയില്‍ പശു കിടാവിനെ അയല്‍വാസി വെട്ടി പരിക്കേല്പിച്ചതായി പരാതി.

എരുമേലി : റബ്ബര്‍ തോട്ടത്തില്‍ പുല്ല് തിന്നായി കെട്ടിയ പശു കിടാവിനെ അയല്‍വാസി വെട്ടി പരിക്കേല്പിച്ചതായി പരാതി . എരുമേലി പാത്തിയ്ക്കക്കാവ്
സ്വദേശിനി പുതുശ്ശേരിയില്‍ സീന സുനിലാണ് എരുമേലി പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
വീട്ടില്‍ കുളിപ്പിച്ചു കൊണ്ടിരിക്കെ പശു കിടാവ് വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.ഇതെ തുടര്‍ന്ന് പശുവിനെ അവിടെ തന്ന
കെട്ടുകയായിരുന്നുവെന്നും സീന പറഞ്ഞു.വൈകുന്നേരം പശുവിനെ അഴിച്ച് വീട്ടിലെത്തിയപ്പോള്‍ പശുവിന്റെ കാലില്‍ ഈച്ച കൂടുന്നത് കാണുകയും ഇത് പരിശോധിച്ചപ്പോഴാണ് പശുകിടാവിന്റെ പിന്‍ കാലില്‍ അകത്തായി വലിയ മുറിവ് കണ്ടതെന്നും സീന പറഞ്ഞു .റബ്ബര്‍ തോട്ടത്തില്‍ മുമ്പ് പശുവിനെ കെട്ടിയതിനെതിരെ സ്ഥലവുടമ താക്കീത് നല്‍കിയിരുന്നു .സംഭവ ദിവസം രാവിലെ സ്ഥലവുടമ തോട്ടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്  സ്ഥലവുടമക്കെതിരെ പരാതി നല്‍കിയതെന്നും സീന പറഞ്ഞു .പത്ത് മാസം മാത്രം പ്രായമുള്ള പശു കിടാവിനെ ഉപദ്രവിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ ആവശ്യെപ്പെട്ടു.എന്നാല്‍ റബ്ബര്‍ തോട്ടത്തിന്റെ നാല് അതിരുകളും തുറന്നാണ് കിടക്കുന്നതെന്നും,കന്നുകാലികള്‍ കയറാതിരിക്കാന്‍ സ്ഥലം വേലി കെട്ടി തിരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ റബ്ബര്‍ തോട്ടത്തിലെ മരത്തിന്റെ കുറ്റി കൊണ്ടാണ് പശുവിന്റെ കാല്‍ മുറിഞ്ഞതെന്ന് എരുമേലി പോലീസ് എസ് എച്ച് ഒ ,എ.ഫിറോസ് പറഞ്ഞു.