Friday, May 10, 2024
Local NewsNews

ഓണാഘോഷം:ബാലസംഘം ശ്രീനിപുരം  യൂണിറ്റിന്റെ  ഓണാഘോഷം 11ന് 

എരുമേലി: ബാലസംഘം ശ്രീനിപുരം വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സെപ്റ്റംബർ 11ന് നടക്കും. രാവിലെ 10 മണി മുതൽ ശ്രീനിപുരം ഫോറസ്റ്റ് ഓഫീസിന് സമീപം നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എസ്  കൃഷ്ണകുമാർ ഓണ സന്ദേശം നൽകും . ബാലസംഘം ശ്രീനിപുരം വെസ്റ്റ് യൂണിറ്റ് കൺവീനർ രാജി ഷിബു മാമ്പറമ്പിൽ അധ്യക്ഷത വഹിക്കും. വാർഡ് അംഗം വി. ഐ അജി, സോഷ്യൽ ഫോറസ്റ്റ് ഓഫീസർ     ആർ. ഹരികുമാർ ,
പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച്   ഓഫീസർ സുധീഷ് കുമാർ , വിവിധ സന്നദ്ധ സംഘടന നേതാക്കൾ പങ്കെടുക്കും.
എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കും. വൈകുന്നേരം 6 മണി മുതൽ രാഹുൽ കൊച്ചാപ്പി നയിക്കുന്ന നാട്ടുകൂട്ടം നാടൻപാട്ട് നടക്കും. രാത്രി 9 മണി മുതൽ ഫിഗർ ഷോയും  നടക്കുമെന്ന് ചെയർമാൻ കൊച്ചുമോൻ പറഞ്ഞു