Monday, May 13, 2024
keralaNews

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടിത്തം.

തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തീപിടിത്തം.കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത് .ആള് പായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . എന്നാൽ  കെട്ടിടം അനധികൃതമാണോ അല്ലയോ എന്ന് പരിശോധിക്കുമെന്ന്  സംഭവ സ്ഥലത്ത് എത്തിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു . പത്മനാഭ സിനിമ തിയേറ്ററിന് പിൻവശത്തുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും പോലീസും തീയണയ്ക്കാനുള്ള തീവ്രമായ ശ്രമമാണ് നടക്കുന്നത്.തീപിടുത്തത്തിൽ കടയുടെ ഒരു ഭാഗം  പൂർണമായും കത്തിനശിച്ചതായും സമീത്തുള്ള  കടകളിലേക്ക് തീ പടരാനുള്ള സാധ്യത തടയുകയാണ് ശ്രമം അധികൃതർ പറഞ്ഞു .അപകടകാരണം വ്യക്തമല്ല . തീ അണക്കുന്നതിനായി അഗ്നിശമന സേനയുടെ കൂടുതൽ വാഹനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് .