Monday, May 6, 2024
NewsSportsworld

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്ററായി കാനഡയുടെ ഫുട്ബോള് താരം ക്യുന്‍

ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്ററായി കാനഡയുടെ ഫുട്ബോള് താരം ക്യുന്‍. ടോക്യോയില്‍ വനിതാ ഫുട്ബോളില്‍ കനേഡിയന്‍ ടീമിനൊപ്പം സ്വര്‍ണം നേടിയാണ് ക്യുന്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വര്‍ണനേട്ടം.

25-കാരിയായ ക്യുന്‍ കാനഡയുടെ മധ്യനിര താരമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങള്‍ കളിച്ച ക്യുന്‍ 2016 റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. പക്ഷെ അന്ന് ക്യുന്‍ തന്റെ ട്രാന്‍സ്ജെന്റര്‍ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.