Saturday, April 27, 2024
HealthkeralaNews

ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗം; കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് പൂട്ടി

തുടര്‍ച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് ജില്ല ഭരണകൂടം അടപ്പിച്ചു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര അനാസ്ഥ കണ്ടെത്തിയത്. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതും
പരിഗണനയിലാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

ഐ സി എ0 ആ4 മാനദണ്ഡങ്ങള്‍ പാലിക്കാതെ യായിരുന്നു ലാബ് പ്രവ4ത്തിച്ചിരുന്നതെന്നു0 കളക്ട4 പറഞ്ഞു. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേതത്വത്തില്‍ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫല0 സമയബന്ധിതമായി നല്‍കാത്തതു0 തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.