Thursday, May 9, 2024
keralaNews

വെച്ചൂച്ചിറയില്‍ പെരുമ്പിന്റെ ഇറച്ചിയും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാര്‍ അറസ്റ്റില്‍.

പെരുമ്പിന്റെ ഇറച്ചിയും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ അരയാഞ്ഞിലിമണ്‍, പെരിങ്ങാവ് മലയില്‍ കടമ്പനാട്ടു വീട്ടില്‍ ദാമോദരന്റെ മകന്‍ പ്രസന്നന്‍ (56), ഇയാളുടെ സഹോദരന്‍ പ്രദീപ് -(45) എന്നിവരാണ് പിടിയിലായത്.
ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നാണ് ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. വെച്ചൂച്ചിറ പൊലീസ് അബ്കാരി ആക്ട് 55 പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത പെരുമ്പിന്റെ ഇറച്ചിയും തല, തൊലി, ഉള്‍പ്പെടെയുള്ള ബാക്കിഭാഗങ്ങള്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവ കണമല വനപാലകര്‍ക്ക് കൈമാറി. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ കൈമാറി.കൂടുതല്‍ അന്വേഷണം നടത്തും.വെച്ചൂച്ചിറ സി.ഐ ശ്രീകുമാരന്‍ നായര്‍, എസ്.ഐ വിമല്‍, എ.എസ്.ഐമാരായ അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, പൊലീസുകാരായ സുമില്‍, ശ്രീജിത്ത്, ജോസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.