Thursday, May 2, 2024
keralaLocal NewsNews

ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടുനല്‍കിയതോടെ പാറക്കടവ്- പത്തേക്കര്‍ – നാച്ചി കോളനി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി പത്തേക്കര്‍, കല്ലുങ്കല്‍ നഗര്‍,നാച്ചി കോളനി, വട്ടകപ്പാറ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം പൂവണിയുന്നു.1987 ല്‍ ഒറ്റയടി പാത വീതി കൂട്ടി നിര്‍മിച്ച പാറക്കടവ്- പത്തേക്കര്‍ – നാച്ചി കോളനി റോഡിന്റെ പത്തേക്കര്‍ ഭാഗത്തെ 105 മീറ്റര്‍ ഭാഗം തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഉടമകള്‍ പൊതുജനങ്ങള്‍ക്കായി വിട്ടു നല്‍കിയതോടെ ഈ ഭാഗത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലക്ഷങ്ങള്‍ വിലമതിക്കുന്ന 23.5 സെന്റ് സ്ഥലമാണ് സ്ഥലമുടമകളായ മാത്തച്ചന്‍ കറിക്കാട്ടൂര്‍, ഷാനവാസ് പുതുപ്പറമ്പില്‍ എന്നിവര്‍ സൗജന്യമായി വിട്ടു നല്‍കിയത്.എട്ടാം വാര്‍ഡ് മെംബര്‍ എം.എ.റിബിന്‍ ഷാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ കോണ്‍ക്രീറ്റ് ചെയ്യാന്‍ ആദ്യ ഘട്ടമായി അനുവദിച്ചു. സംരക്ഷണ വേലി അടക്കം ബാക്കി പണികള്‍ പൂര്‍ത്തികരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഡോ.എന്‍.ജയരാജ് രണ്ടര ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രദേശവാസികളുെടെ പതിറ്റാണ്ടുകള്‍ കാത്തിരുപ്പിന് വിരാമമായി.