Monday, April 29, 2024
keralaNews

ഒരാളെ  കൊല്ലുമെന്ന്  വാക്കാൽ പറഞ്ഞാൽ പോരാ .. തെളിവ് വേണം. 

ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരാ,  തെളിവ് വേണമെന്ന്  ഹൈക്കോടതി . ദിലീപിന്റെ  ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി  ഇക്കാര്യം നിരീക്ഷിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ തെളിവ് വേണം .
ഗൂഢാലോചന കുറ്റവും – പ്രേരണാ കുറ്റവും ഒരുമിച്ചു  പോകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുന്നു. എന്നാൽ കേസിൽ ലഭ്യമായ തെളിവുകൾ തുറന്ന കോടതിയിൽ പരസ്യപ്പെടുത്തണം കഴിയില്ലെന്നും സർക്കാർ . എന്നാൽ ദിലീപിനെതിരെയുള്ള കുറ്റം വാക്കാൽ  പറഞ്ഞതെല്ലെന്നും സർക്കാരും പറയുന്നു .  നിർണായകമായ നിരവധി തെളിവുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ദിലീപിന്റെ  ഹർജി അവസാന കേസായി പരിഗണിക്കും. യുവ നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ  ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് . കേസിൽ ദിലീപിന്റെ  സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സൂരജ് , ബന്ധുവായ അപ്പു,  സുഹൃത്ത് ബൈജു ,  ആലുവ സ്വദേശി ശരത് എന്നിവരും  ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയിരുന്നു ദിലീപിന്റെ  ഹർജി പരിഗണിക്കുന്നതിനായി   ഹൈക്കോടതി ഇന്ന് പ്രത്യേകം സിറ്റിംഗ് നടത്തുകയാണ് . അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തി എന്ന സംവിധായകൻ  ബാലചന്ദ്ര കുമാറിന്റെ  മൊഴിയുടെ അടിസ്ഥാനത്തിലാണ്  ദിലീപിനെതിരെ

കേസ്. ഹർജിയെ സംബന്ധിച്ച്  ഹൈക്കോടതി അല്പസമയത്തിനകം അന്തിമ തീരുമാനം പറയും.