Saturday, April 20, 2024
Local NewsNews

ഗ്രാമസഭ തിങ്കളാഴ്ച 

എരുമേലി  : കോവിഡ് വ്യാപനമാകുന്നതിന്റെ  അടിസ്ഥാനത്തിൽ സർക്കാരിന്റെ  നിർദ്ദേശത്തെ തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് ശ്രീനിപുരം
വാർഡിൽ ഞായറാഴ്ച നടത്താൻ തീരുമാനിച്ച ഗ്രാമസഭ മാറ്റി വച്ചതായി വാർഡംഗം വി.ഐ  അജി അറിയിച്ചു. മാറ്റിവെച്ച  ഗ്രാമസഭ തിങ്കളാഴ്ച (24/01)  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുങ്കാവുവയൽ ഗവൺമെൻറ് വെൽഫയർ സ്കൂളിൽ നടക്കും.                50  പേരിലധികം ഒത്തു കൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ
വാർഡ് തല വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളും, കുടുംബശ്രീയിലെ ഓരോ അംഗവുമാണ് ഗ്രാമസഭയിൽ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു . മറ്റു ജനങ്ങൾക്ക് ഏതെങ്കിലും വിഷയം  ഗ്രാമസഭയെ അറിയിക്കാൻ ഉണ്ടെങ്കിൽ അത്  കുടുംബശ്രീ അംഗങ്ങളേയോ ,  വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികളേയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.