Friday, April 19, 2024
keralaLocal NewsNews

എരുമേലി എം ഇ എസ് കോളേജിൽ സ്നേഹ വീടിന്റെ നിർമ്മാണവും – എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം 23 ന് വ്യാഴാഴ്ച നടക്കും. 

എരുമേലി: എരുമേലി എം ഇ എസ്  കോളേജിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന  സ്നേഹ വീടിന്റെ ശിലാ സ്ഥാപനവും -എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം 23 ന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ വെച്ചുച്ചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്കായി  നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ
ശിലാസ്ഥാപനം കോട്ടയം ജില്ല കളക്ടർ ഡോ.പി.കെ ജയശ്രീ ഐ എ എസ്  നിർവ്വഹിക്കുമെന്ന്  കോളേജ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം കോളേജിൽ പുതുതായി അനുവദിച്ച  എൻ സി സി യൂണിറ്റിന്റെ ഉദ്ഘാടനം എൻ സി സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം നിർവ്വഹിക്കും. 16 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ ദാമോദരൻ പി സന്നിതനാകും.നാഷണൽ സർവീസ് സ്കീം, എൻ സി സി തുടങ്ങിയ സന്നദ്ധസേവന സംഘടനകളും ക്യാമ്പസിൽ പ്രവർത്തിക്കുന്നു.ഈ വർഷം മഹാത്മാ ഗാന്ധി സർവ്വകലാശാല നൂറു വീട് പദ്ധതിയിൽപ്പെടുത്തിയാണ്  സ്നേഹവീട്   നിർമ്മിച്ച്  നൽകുന്നതെന്നും അധികൃതർ പറഞ്ഞു.15 ലക്ഷം രൂപ ചിലവഴിച്ച് 1000 സ്ക്വയറിലാണ് വീട് നിർമ്മിക്കുന്നത്.സെൽഫിനാൻസിംഗ്  രംഗത്ത് കോട്ടയം ജില്ലയിൽ ആദ്യമായാണ് ഒരു ആർട്സ് & സയൻസ് കോളേജിന് 16 (കെ) ബറ്റാലിയന്റെ കീഴിൽ എരുമേലി എം ഇ എസ് കോജിന് എൻ സി സി യൂണീറ്റിന്  അനുമതി ലഭിക്കുന്നതെന്നും അധികൃതർ പറഞ്ഞു. എം ഇ എസ് കോട്ടയം ജില്ല പ്രസിഡന്റ്  എം. എം. മുഹമ്മദ് ഹനീഫ്, സെക്രട്ടറി ഷഹാസ് പറപ്പളളി,കോളേജ് മാനേജ്മെൻറ് ചെയർമാൻ പി. എം.അബ്ദുൽ സലാം,  സെക്രട്ടറി അഡ്വ. മുഹമ്മദ് നജീബ്, ട്രഷർ മുഹമ്മദ് ഫുവാദ് ,മുസ്ലീം യൂത്ത് വിംഗ് കോട്ടയം ജില്ലാ പ്രസിഡന്റ്  ഷെഹീം വിലങ്ങു പാറ, പ്രിൻസിപ്പൽ പ്രൊഫ.ഡോ.അനിൽകുമാർ.എസ്, പ്രോഗ്രാം ഓഫീസർമാരായ സെബാസ്റ്റ്യൻ പി സേവ്യർ,ജസീല ഹനീഫ.എൻ .സി .സി ഓഫീസർ സബ്ജാൻ യൂസഫ് , ജില്ലാ ട്രഷർ ഹബീബുളളാഖാൻ കൺവീനറായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പത്രസമ്മേളനത്തിൽ കോളേജ് മാനേജ്മെൻറ് ചെയർമാൻ പി. എം. അബ്ദുൽ സലാം,  സെക്രട്ടറി അഡ്വ. മുഹമ്മദ് നജീബ്, ട്രഷർ മുഹമ്മദ് ഫുവാദ് , മുസ്ലീം യൂത്ത് വിംഗ് കോട്ടയം ജില്ലാ പ്രസിഡന്റ്  ഷെഹീം വിലങ്ങുപാറ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.