Friday, May 3, 2024
keralaNews

ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ ബെംഗളൂരുവില്‍ കണ്ടെത്തി.

ബെംഗളൂരു :കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കിടെ ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ ബെംഗളൂരുവില്‍ കണ്ടെത്തി. ഒമിക്രോണ്‍ ബിഎ.2.10, ബിഎ.2.12 എന്നിവയാണിത്.ഇതിനിടെ, സര്‍ക്കാര്‍ ഏറ്റെടുക്കാതെ വാക്‌സീന്‍ കെട്ടിക്കിടക്കുന്നതു മൂലം ഉല്‍പാദനം നിര്‍ത്തിവച്ചെന്ന് കോവിഷീല്‍ഡ് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 20 കോടി ഡോസ് വാക്‌സീനാണ് സീറത്തിന്റെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഈ വര്‍ഷം പുതിയ ബാച്ച് വാക്‌സീന്‍ ഉല്‍പാദിപ്പിച്ചില്ല.ഒരു ഘട്ടത്തില്‍ വാക്‌സീന്‍ സൗജന്യമായി നല്‍കാമെന്നു വരെ പറഞ്ഞു. എന്നാല്‍, അധികൃതര്‍ തീരുമാനമെടുക്കുന്നില്ല സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.