Tuesday, May 7, 2024
educationkeralaLocal NewsNews

ഒന്നു മുതല്‍ 9 വരെ ക്ലാസുകള്‍ മാര്‍ച്ച് അവസാനം വരെ: പരീക്ഷ ഏപ്രിലില്‍

തിരുവനന്തപുരം കോവിഡ് സാഹചര്യത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.സ്‌കൂളില്‍ റെഗുലര്‍ ക്ലാസുകള്‍ നടക്കുന്നതോടൊപ്പം ഡിജിറ്റല്‍ ഓണ്‍ലൈന്‍ – കൈറ്റ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തുടരുമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പരീക്ഷാ സമ്മര്‍ദ്ദം കുറയ്കാന്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാര്‍ക്ക് ക്രമവും തുടരും.

1. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പാഠ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച് വാര്‍ഷിക പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കാനും അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ഥിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശനിയാഴ്ചകള്‍ കൂടി സാധ്യായ ദിനങ്ങളായി പ്രയോജനപ്പെടുത്തി അക്കാദമിക് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുമെന്ന് എല്ലാ അധ്യാപക സംഘടനകളും ഉറപ്പു നല്‍കി.

2. പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച് പരീക്ഷയിലേക്ക് കുട്ടികള്‍ എത്തുന്ന സാഹചര്യത്തില്‍ ഫോക്കസ് ഏരിയ നിര്‍ണയിച്ച് നല്‍കുന്നതില്‍ തന്നെ പ്രസക്തിയില്ല. എന്നാല്‍, കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പരീക്ഷാ സമ്മര്‍ദ്ദം കുറയ്കാന്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയായും മാര്‍ക്ക് ക്രമവും തുടരും.

3. ഒന്നു മുതല്‍ 9 വരെ ക്ലാസുകള്‍ മാര്‍ച്ച് അവസാനം വരെ തുടരും. പൊതുപരീക്ഷ ഉണ്ടാകും. ഏപ്രില്‍ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ.

4. ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ പൂര്‍ണ തോതില്‍ കുട്ടികള്‍ എത്തുകയും, ക്ലാസുകള്‍ പത്തു മുതല്‍ നാലുവരെ നടക്കുകയും ചെയ്യും. ഇതിനായി സ്‌കൂളുകള്‍ സജ്ജമാക്കാന്‍ ജില്ലാ തല അവലോകനം ജില്ലാ പഞ്ചായത്ത് പ്രസിസന്റും കളക്ടറും ചേര്‍ന്ന് നടത്തും. കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ സ്‌കൂള്‍ വാഹനങ്ങള്‍, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാതല യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ഡിജിറ്റല്‍ ഓണ്‍ലൈന്‍ – കൈറ്റ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തുടരും.