Sunday, May 19, 2024
indiaNews

പിറന്നാള്‍ ദിനത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം.

അമരാവതി: പിറന്നാള്‍ ദിനത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ചൂടുള്ള സാമ്പാര്‍ പാത്രത്തിലേക്ക് വീണ് പൊള്ളലേറ്റാണ് കുട്ടി മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗര ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച കുഞ്ഞ് മരണത്തിന് കീഴടങ്ങി.ശിവ-ഭാനുമത്ത് ദമ്പതിമാരുടെ തേജസ്വിയെന്ന രണ്ട് വയസുകാരിയാണ് പൊള്ളലേറ്റ് മരിച്ചത്. പിറന്നാള്‍ ദിനത്തില്‍ വീടിന് മുന്നില്‍ കളിക്കുകയായിരുന്നു കുഞ്ഞ്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ മാതാപിതാക്കള്‍ പോയ സമയത്താണ് അപകടമുണ്ടായത്. മാതാപിതാക്കളോടൊപ്പം അടുക്കളയിലേക്ക് വന്ന കുട്ടി സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.