Saturday, May 18, 2024
keralaNews

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പത്തനംതിട്ടയില്‍ നടുറോഡില്‍ ഡി വൈ എഫ് ഐയുടെ ഡിജെ ആഘോഷം.

പത്തനംതിട്ടയില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ ഡി.ജെ മ്യൂസിക് റാലി. പത്തനംതിട്ട നഗരസഭാ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തതിന്റെ ഭാഗമായിട്ടായിരുന്നു നടുറോഡിലെ ആഘോഷം. ഇരുനൂറോളം പ്രവര്‍ത്തകരാണ് ഡി.ജെ മ്യൂസിക്കിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷത്തില്‍ പങ്കെടുത്തത്. ഇതോടെ പത്തനംതിട്ട അടൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.രാത്രി ഏഴ് മണിക്ക് തുടങ്ങിയ പരിപാടി ഒന്നര മണിക്കൂറോളം നീണ്ടു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തത്.32 അംഗ നഗരസഭയില്‍ യു.ഡി.എഫും എല്‍.ഡി.എഫും 13 സീറ്റുകളിലും, എസ്.ഡി.പി.ഐയും സ്വതന്ത്രരും 3 സീറ്റുകളില്‍ വീതവുമായിരുന്നു ജയിച്ചത്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ എല്‍,ഡി.എഫിന് ഒപ്പം നിന്നതോടെയാണ് നഗരസഭ ഭരണം കിട്ടിയത്.