Saturday, May 4, 2024
NewsSports

ഏഷ്യന്‍ ഗെയിംസ് : ജാവ്ലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍

ഏഷ്യന്‍ ഗെയിംസ് ജാവ്ലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം. നീരജ് ചോപ്ര സ്വര്‍ണവും ജെന കിഷോര്‍ കുമാര്‍ വെള്ളിയും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. പുരുഷന്മാരുടെ ജാവ്ലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 88.88 ദൂരം 4-ാം ശ്രമത്തില്‍ എറിഞ്ഞുകൊണ്ടാണ് താരം ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തില്‍ 82.38, 2-ാം ശ്രമത്തില്‍ 84.49 ദൂരവും എറിഞ്ഞിട്ട നീരജിന് മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്താനായില്ല. എന്നാല്‍ കിഷോര്‍ ജെന ഉയര്‍ത്തിയ വെല്ലുവിളി 4-ാം ശ്രമത്തില്‍ 88. 88 മീറ്റര്‍ എറിഞ്ഞ് നീരജ് തകര്‍ക്കുകയായിരുന്നു. 5-ാം ശ്രമത്തില്‍ 80.80. താരം കണ്ടെത്തി. മികച്ച ദൂരം കണ്ടെത്തിയ 4-ാം ശ്രമമാണ് നീരജിന് പൊന്ന് സമ്മാനിച്ചത്.
നാലാം ശ്രമത്തിലെ 87. 54 മീറ്റര്‍ ത്രോയാണ് ജെനയെ വെള്ളിനേട്ടത്തിന് അര്‍ഹമാക്കിയത്. താരത്തിന്റെ മറ്റുളള ശ്രമങ്ങള്‍ 81.26, 79. 76, 86.77 എന്നിങ്ങനെയായിരുന്നു. എന്നാല്‍ 5-മതെ ശ്രമം ഫൗളായി മാറി.