Thursday, May 2, 2024
keralaNewspolitics

തൃക്കാക്കര നഗരസഭയില്‍ ‘ഓണക്കോടിക്കൊപ്പം പണം ;പരാതിയില്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടി പ്രതിപക്ഷ നേതാവ്

എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നഗരസഭ അധ്യക്ഷ വെറുതെ നല്‍കിയെന്ന പരാതിയില്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കുറ്റം ചെയ്തെന്ന് കണ്ടാല്‍ നടപടിയുണ്ടാകുമെന്നും ഡിസിസി യോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.ഡി.സി.സി പുനഃസംഘടനയില്‍ പരസ്യ പ്രതിഷേധം അനുവദിക്കില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.