Sunday, April 28, 2024
keralaNews

എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍നിന്ന് എഡിജിപി എസ്.ശ്രീജിത്തിനെ മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി ദുരുദ്ദേശ്യപരമെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു.സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണ ചുമതലയില്‍നിന്നും ശ്രീജിത്തിനെ മാറ്റിയതിന് എതിരെ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞില്ലെന്ന് വിചാരണക്കോടതി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.