Sunday, May 12, 2024
keralaNews

ഫോര്‍ട്ടു കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവര്‍ക്ക് നേരെ ആക്രമണം.

ഫോര്‍ട്ടു കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവര്‍ക്ക് നേരെ ആക്രമണം. ഇവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണമുണ്ടായി . ഹോംസ്റ്റേയ്ക്ക് പരിസരത്തു നിന്ന് സൈക്കിള്‍ വാടയ്‌ക്കെടുത്ത് ഫോര്‍ട്ട് കൊച്ചയില്‍ ചുറ്റിക്കറങ്ങിയ ശേഷം മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ ബൈക്കിലെത്തിയ സഘം ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും യുവാക്കള്‍ മടങ്ങിപ്പോയില്ല . തുടര്‍ന്ന് ഹോംസ്റ്റേയിലുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി . ഈ സമയം ത്തക്രമണം നടത്തിയ യുവാക്കളുടെ, സുഹൃത്തുക്കള്‍ കൂടിയെത്തി. ഹോം സ്റ്റേയിലും പരിസരത്തുമുണ്ടായിരുന്ന ഇവരെ ചോദ്യം ചെയ്തവരെയും ആക്രമിച്ചു. ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.