Friday, May 3, 2024
keralaNewspolitics

എസ്.രാജേന്ദ്രനെ സിപി.എം പുറത്താക്കുമെന്ന് എം.എം.മണി.

ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെ സിപി.എം പുറത്താക്കുമെന്ന് എം.എം.മണി. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ലന്ന് എം.എം.മണി പറഞ്ഞു. രാജേന്ദ്രന്റെ രാഷ്്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എം.എല്‍.എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും എം.എം.മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എം.എം.മണിയുടെ പ്രസ്താവന.