Friday, May 17, 2024
keralaNews

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കും

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ യൂണിഫോം വിതരണം ആരംഭിക്കും. അതേസമയം, അധ്യാപകരുടെ മൂല്യനിര്‍ണയ ബഹിഷ്‌കരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു അധ്യാപകരുടെ നീക്കം. മുന്നറിയിപ്പില്ലാതെയായിരുന്നു ബഹിഷ്‌കരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലു ഒരു അധ്യാപകനല്ല, സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്. ഇവിടെ തിരഞ്ഞെടുപ്പെട്ട ഒരു സര്‍ക്കാരുണ്ട്, ആ സര്‍ക്കാരിന് ഒരു വിദ്യാഭ്യാസ മന്ത്രിയുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുണ്ട്. അധ്യാപകര്‍ പാലിക്കേണ്ട നിയമങ്ങളുമുണ്ട്. ആ നിയമങ്ങള്‍ ലംഘിക്കേണ്ട അവകാശം ആര്‍ക്കുമില്ല’ അദ്ദേഹം പറഞ്ഞു.