Sunday, May 12, 2024
indiaNewsUncategorized

വാഹനാപകടത്തില്‍ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്ക്

വാഹനാപകടത്തില്‍ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്ക്.ബലാസോറിലെ നീലഗിരിയില്‍ വച്ചാണ് അപകടം . പോദാസുല ചാക്കിന് സമീപം വച്ച് സാരംഗിയുടെ കാറില്‍ നിയന്ത്രണം വിട്ട ട്രാക്ടര്‍ ഇടിക്കുകയായിരുന്നു . അപകടത്തില്‍ സാരംഗിയുടെ കാലിനും, മുഖത്തിനും ഇടത് കണ്ണിനും പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.നീലഗിരി സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സാരംഗിയേയും ഡ്രൈവറെയും ബാലസോര്‍ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.